കേരളം

എസ്എഫ്‌ഐ നേതാവ് സാജന്‍ മാത്യു അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; വാഹനാപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായിരുന്ന എസ്എഫ്‌ഐ നേതാവ് സാജന്‍ മാത്യു അന്തരിച്ചു. എസ്എഫ്‌ഐ ഇടുക്കി ജില്ലാ മുന്‍സെക്രട്ടറിയും സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജന്‍ എട്ടു വര്‍ഷം മുന്‍പാണ് വാഹനാപകടമുണ്ടാകുന്നത്. അരയ്ക്കുതാഴെ തളര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനേത്തുടര്‍ന്ന് കോഴഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2012 ല്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടന്ന എസ്എഫ്‌ഐ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍, സാജനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സാജനൊപ്പമുണ്ടായിരുന്ന എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് പോള്‍, എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാന്‍ ജിനീഷ് എന്നിവര്‍ അപകടത്തില്‍ മരിച്ചു.

സഹോദരി നിഷയുടെ ഭര്‍ത്താവ് ആറന്മുള തറയില്‍മുക്ക് റോയിയുടെ വീട്ടിലാണ് സാജനെ പരിചരിച്ചിരുന്നത്. മുണ്ടക്കയം പെരുവന്താനം കളരിക്കല്‍ കെ.സി. മാത്യുവാണ് അച്ഛന്‍. മേരിക്കുട്ടിയാണ് അമ്മ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും