കേരളം

ഇടുക്കിയില്‍ വീണ്ടും ഭൂചലനം; ആശങ്കയോടെ മലയോര മേഖല 

സമകാലിക മലയാളം ഡെസ്ക്

ചെറുതോണി:  തുടര്‍ച്ചയായ ചലനങ്ങളുടെ ആശങ്ക വിട്ടുമാറും മുന്‍പ് ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്താണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. നെടുങ്കണ്ടത്തെ രാജകുമാരി മേഖലയിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ഇന്നലെ ജില്ലയുടെ വിവിധയിങ്ങളിലായി 13 നേരിയ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. 

വെളളിയാഴ്ച രാവിലെ 7.05 നും ഉച്ചയ്ക്ക് 1.58 നും ഇടയില്‍ 6 ചലനങ്ങളും രാത്രി 10.15നുമാണ് ഉണ്ടായത്. കട്ടപ്പന, നെടുങ്കണ്ടം, കുമളി, രാജാക്കാട്, രാജകുമാരി, വാഗമണ്‍ മേഖലകളിലാണു ചലനം ഉണ്ടായത്. നെടുങ്കണ്ടം മേഖലയില്‍ വീടുകളുടെ ചുമരുകള്‍ക്കു നേരിയ വിള്ളലുണ്ടായി. രാവിലെ 9.46 ന് റിക്ടര്‍ സ്‌കെയിലില്‍ 2.8 രേഖപ്പെടുത്തിയ ചലനമാണ് ഏറ്റവും തീവ്രതയേറിയത്. ഇത് 70 സെക്കന്‍ഡ് നേരം നീണ്ടു നിന്നു. കട്ടപ്പന - നെടുങ്കണ്ടം - കമ്പം ഭ്രംശ മേഖലയില്‍ നെടുങ്കണ്ടത്തിനു സമീപമാണ് പ്രഭവ കേന്ദ്രം. ഇത് ഇടുക്കി അണക്കെട്ടില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെ ആണെന്ന് വൈദ്യുതി വകുപ്പ് അണക്കെട്ട് സുരക്ഷാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അലോഷി കെ പോള്‍ പറഞ്ഞു. 

നെടുങ്കണ്ടം മേഖലയില്‍ മാത്രം 5 വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായി. ചോറ്റുപാറയിലെ ഭൂകമ്പമാപന കേന്ദ്രത്തിന്റെ ഭിത്തിയിലും വിള്ളല്‍ ഉണ്ടായി. കട്ടപ്പന നഗരസഭാ മേഖലയിലും കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ഇരട്ടയാര്‍, വണ്ടന്‍മേട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലും ഭൂചലനം അനുഭവപ്പെട്ടു. ചില വീടുകളുടെ ഭിത്തിക്കും വിള്ളലുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്