കേരളം

കൊറോണ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മുങ്ങിയ ഹരിയാണ സ്വദേശിയെ കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജ്ജിതം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഹരിയാണ സ്വദേശി കടന്നുകളഞ്ഞു. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ മുങ്ങിയത്. ഹരിയാണ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. 

12.40 ഓടെയാണ് ഇയാള്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. അവിടെനടത്തിയ പ്രാഥമിക പരിശോധനയില്‍ ഇയാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍നിന്ന് ഒപി ടിക്കറ്റ് എടുത്ത് കൂടുതല്‍ പരിശോധനകള്‍ക്കായി മറ്റൊരു കെട്ടിടത്തിലേക്ക് പോകുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന അറ്റന്‍ഡറെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. 

കന്യാകുമാരി അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായാണ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് ഹരിയാണ സ്വദേശി നല്‍കിയ വിവരം. ഇയാളെ കാണാതായതോടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പോലീസ് പരിശോധിച്ചു. തമ്പാനൂരില്‍ തന്നെ ഇയാളുണ്ടെന്നാണ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും