കേരളം

കൊറോണ: സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് സര്‍ക്കാരിനോട് എഐഎസ്എഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും എഐഎസ്എഫ് നേതാക്കളുടെ കത്ത്്. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും സെനറ്റ് അംഗം രാഹുല്‍ രാധാകൃഷ്ണനുമാണ് ആവശ്യവുമായി രംഗത്തത്തിയത്.  

വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ ബീച്ചുകളും മാളുകളും തുടങ്ങി ആള്‍ക്കൂട്ടമുണ്ടാകാന്‍ ഇടയുള്ള ഇടങ്ങളെല്ലാം അടച്ചിട്ട് തലസ്ഥാന നഗരിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.യാത്രകളും പൊതു ഇടങ്ങളും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനവും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഈ സമയത്ത് സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും വലിയ മാനസിക സംഘര്‍ഷത്തിനിടയാക്കിയിരിക്കുകയാണ്. ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറയുന്നു. 

രാഹുല്‍ രാധാകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


ബുഹുമാനപ്പെട്ട സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ക്ക്

കേരള സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വലിയ ആശങ്കയിലാണ്.സംസ്ഥാനത്ത് കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍
അതീവജാഗ്രത തുടരുകയാണ് .വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ ബീച്ചുകളും മാളുകളും തുടങ്ങി ആള്‍ക്കൂട്ടമുണ്ടാകാന്‍ ഇടയുള്ള ഇടങ്ങളെല്ലാം അടച്ചിട്ട് തലസ്ഥാന നഗരിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
യാത്രകളും പൊതു ഇടങ്ങളും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനവും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഈ സമയത്ത് സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും വലിയ മാനസിക സംഘര്‍ഷത്തിനിടയാക്കിയിരിക്കുകയാണ്. ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വിവിധ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ പഠിക്കുന്നത് ' ഈ സങ്കീര്‍ണ്ണ സാഹചര്യത്തിലും പരീക്ഷ നടത്തി മുന്നോട്ടു പോകുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി ഒരു നിലയിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. പ്രസ്തുത വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് സര്‍വ്വകലാശാല അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം സെനറ്റ് അംഗം കത്ത് നല്‍കിയിട്ടുള്ളതാണ് .ഈ വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ഗൗരവമായി ചര്‍ച്ച ചെയ്ത് പരീക്ഷ മാറ്റിവയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ