കേരളം

റിയാദില്‍ റസ്റ്റോറന്റ് തകര്‍ന്നുവീണു; കായംകുളം സ്വദേശി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

റിയാദ്: റിയാദിലെ ഫാരിസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മലസ് റസ്‌റ്റോറന്റ് തകര്‍ന്നുവീണ് മലയാളി മരിച്ചു. കേളി കലാ സാംസ്‌കാരിക വേദിയുടെ ഏരിയ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കായംകുളം കീരിക്കാട് സ്വദേശി വൈക്കത്ത് പുതുവേല്‍ അബ്ദുല്‍ അസീസ് കോയക്കുട്ടി (60) യാണ് മരിച്ചത്.

ഒരു തമിഴ്‌നാട് സ്വദേശിയും അപകടത്തില്‍ മരിച്ചു. കൊച്ചി സ്വദേശി സലിം, ഓച്ചിറ പ്രയാര്‍ സ്വദേശി അജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

രാവിലെ എട്ടരയോടെ ഹോട്ടലിന് പുറത്ത് ചായ കുടിച്ചുകൊണ്ടിരിക്കെയാണ് അപകടം. ഹോട്ടലിന്റെ ബോര്‍ഡും അതിനോട് ചേര്‍ന്നുള്ള ഭാഗവും തകര്‍ന്നുവീഴുകയായിരുന്നു. ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അബ്ദുല്‍ അസീസ് കോയക്കുട്ടി, മികച്ച പൊതുപ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: റഫിയ. മക്കള്‍: ആരിഫ്, ആശിന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി