കേരളം

ഇനി ദിവസവും 500 സാമ്പിളുകള്‍ പരിശോധിക്കാം; കോവിഡ് പരിശോധനയ്ക്ക് കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ കൂടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 രോഗപരിശോധനയ്ക്ക് മൂന്ന് സ്ഥാപനങ്ങള്‍ക്ക് കൂടി അനുമതി. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി എന്നീ സ്ഥപനങ്ങള്‍ക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കിയിരിക്കുന്നത്. 

നിലവില്‍ ആലപ്പുഴയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റ് ലാബിനു പുറമേ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും കോവിഡ് പരിശോധന നടത്താന്‍ അനുമതിയുണ്ട്. 

മൂന്ന് ലാബുകള്‍ക്ക് കൂടി അനുമതി ലഭിച്ചതോടെ സംസ്ഥാനത്ത് തന്നെ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി ഏകദേശം 500 സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനമാകും. പുതിയ സ്ഥാപനങ്ങള്‍ കൂടിയാകുന്നതോടെ, രാജ്യത്തെ അംഗീകൃത പരിശോധന ലാബുകളുടെ എണ്ണം 66ആകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി