കേരളം

കോവിഡിനോട് പൊരുതുമ്പോഴും കേരളത്തിന് അഭിമാന നേട്ടം; വിദ്യാഭ്യാസ മേഖലയിലെ മികവിന് വീണ്ടും ഒന്നാം സ്ഥാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷയിലെ മികച്ച പ്രവര്‍ത്തനത്തിന് കേരളത്തിന് വീണ്ടും ഒന്നാം സ്ഥാനം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. പദ്ധതികള്‍ നടപ്പാക്കുന്നതിലെ മികവിലാണ് കേരളം പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 

റാങ്കിങില്‍ 862 പോയിന്റാണ് കേരളം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ 826 പോയിന്റില്‍ നിന്നാണ് കേരളം ഈ മുന്നേറ്റം നടത്തിയത്. വിദ്യാലയ പ്രവേശനത്തില്‍ 98.75 ശതമാനവും, തുല്യതയില്‍ 91 ശതമാനവും, പഠന നേട്ടങ്ങളില്‍ 85.56 ശതമാനവും, ഭരണപരമായ പ്രവര്‍ത്തനങ്ങളില്‍ 82.22 ശതമാനവും, അടിസ്ഥാന സൗകര്യങ്ങളില്‍ 82 ശതമാനവും ആണ് കേരളത്തിന്റെ സ്‌കോര്‍. 

കേരളം വിദ്യാഭ്യാസ മേഖല കൈവരിക്കുന്ന മുന്നേറ്റത്തിന്റെ നേര്‍ചിത്രമാണ് സമഗ്ര ശിക്ഷയിലും കൈവരിച്ച ഈ നേട്ടമെന്ന് വാര്‍ത്ത പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍