കേരളം

വായ്പയെടുത്തവര്‍ക്ക് ആശ്വാസം, ഒരു വര്‍ഷത്തേയ്ക്ക് മൊറട്ടോറിയം നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി ശുപാര്‍ശ; അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 25,000 രൂപ വരെ വായ്പ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് മൊറട്ടോറിയം നല്‍കാന്‍ ബാങ്കേഴ്‌സ് സമിതിയുടെ ശുപാര്‍ശ. ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തിയവര്‍ക്ക് ഇളവ് അനുവദിക്കാനാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ശുപാര്‍ശ ചെയ്തത്. 

കോവിഡ് 19 സമ്പദ്‌വ്യവസ്ഥയെ നിശ്ചലമാക്കിയ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഇതിന് തത്വത്തില്‍ അംഗീകാരവും നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന സബ്കമിറ്റി യോഗമാണ് വായ്പകള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക്് മൊറട്ടോറിയം നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയത്.

തിരിച്ചടവ് ആനുകൂല്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. പലിശ അധികമായി നല്‍കേണ്ടി വരും. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വായ്പ അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. കോവിഡ് ഭീതിയെ തുടര്‍ന്ന്് വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വായ്പ അനുവദിക്കുക. 10000 രൂപ മുതല്‍ 25,000 രൂപ വരെ വായ്പ അനുവദിക്കാനാണ് യോഗത്തില്‍ തീരുമാനമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ