കേരളം

ഇതും കേരള മോഡല്‍!; ആശങ്ക വേണ്ട, ജാഗ്രത മതി! വരച്ചിട്ട കോളങ്ങളില്‍ അനുസരണയോടെ മദ്യം വാങ്ങാന്‍ നില്‍ക്കുന്നവര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ കനത്ത ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ടലെറ്റുകളും ബാറുകളും അടച്ചിടണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യത്തോട് മുഖംതിരിച്ചു നില്‍ക്കുകയാണ്. പകരം മദ്യ ശാലകളില്‍ പോകുന്നവര്‍ സ്വീകരിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ ഒരുമീറ്റര്‍ അകലം പാലിക്കണമെന്നും ചുമ, തുമ്മല്‍ തുടങ്ങി രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോകരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബാറുകള്‍ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലും കൈകള്‍ വൃത്തിയാക്കാന്‍ സാനിട്ടൈസറും വെള്ളവും വയ്ക്കാനും നിര്‍ദേശമുണ്ട്. 

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ച് അച്ചടക്കത്തോടെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. പ്രസിദ്ധമായ കേരള മോഡല്‍ ഇവിടെയും ആവര്‍ത്തിക്കുകയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇവ പങ്കുവയ്ക്കുന്നവര്‍ പറയുന്നത്. ചിലര്‍ ഇതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്. എന്തുതന്നെയായാലും മദ്യപരുടെ അനുസരണയോടുള്ള നില്‍പ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍