കേരളം

എല്ലാവര്‍ക്കും ഒരുമാസത്തേക്ക് സൗജന്യ റേഷന്‍; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20,000കോടിയുടെ സാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സമ്പദ് വ്യവസ്ഥയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ വഴി വരുന്ന രണ്ടു മാസങ്ങളില്‍ 200കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ കൊടുക്കും. 1320കോടിയാണ് ഇതിന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. 

സംസ്ഥാനത്താകെ എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധ്യാനം നല്‍കും. ഇതിന് 100കോടി രൂപ വേണ്ടിവരും. നേരത്തെ പ്രഖ്യാപിച്ച ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. 1000ഭക്ഷണ ശാലകളില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് ഭക്ഷണം നല്‍കും. 50കോടി ഇതിനുവേണ്ടി മാറ്റിവയ്ക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

ഹെല്‍ത്ത് പാക്കേജിന് 500കോടി രൂപ വകയിരുത്തും. വിവിധ മേഖലയിലുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൊടുത്തു തീര്‍ക്കാനുള്ള 10,000കോടി രൂപ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി