കേരളം

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ; കാസര്‍കോട് സ്വദേശി ആശുപത്രിയില്‍; രോഗബാധ സ്ഥിരീകരിച്ചവര്‍ 25; നിരീക്ഷണത്തില്‍ 30,926 പേര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് പുതുതായി ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25 ആയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

30,926 പേര്‍ വീടുകളിലും 227 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച മാത്രം 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 6,103 പേരെയാണ് ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയത്. 5185 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 2921 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു ഇതില്‍  2342 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

കൊറോണ വൈറസ് ബാധ സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടി സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്