കേരളം

വീട്ടിലിരുന്ന് ജോലി ചെയ്യു; സൗജന്യ ഇന്റർനെറ്റ് കണക്ഷനുമായി ബിഎസ്എൻഎൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ‘വർക്ക് ഫ്രം ഹോം’ വ്യാപകമാക്കുന്നതിനാൽ നിലവിൽ ബ്രോഡ്ബാൻഡ് ഇല്ലാത്ത എല്ലാ ബിഎസ്എൻഎൽ ലാൻഡ്‍ലൈൻ ഉപയോക്താക്കൾക്കും ഒരു മാസത്തേക്ക് സൗജന്യ അൺലിമിറ്റഡ് ബ്രോ‍ഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്നു. ‘വർക്ക് അറ്റ് ഹോം’ എന്ന പേരിലാണ് കണക്ഷൻ നൽകുന്നത്. ഇൻസ്റ്റലേഷൻ ചാർജോ സെക്യൂരിറ്റി ഡിപ്പോസിറ്റോ ഉണ്ടാകില്ല. 

പുതിയ ലാൻഡ്‍ലൈൻ കണക്‌ഷൻ എടുക്കുന്നവർക്കും ഇതിന് അർഹതയുണ്ടായിരിക്കും. ഒരു മാസം കഴിഞ്ഞ് സാധാരണ ബ്രോ‍ഡ്ബാൻഡ് സ്കീമിലേക്കു മാറും. കണക്‌ഷൻ എടുക്കാനായി അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിൽ ബന്ധപ്പെടുകയോ 1800–345–1500 എന്ന ടോൾ ഫ്രീ നമ്പറി‍ൽ വിളിക്കുകയോ ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി