കേരളം

കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ; നാളെ മുതല്‍ 29 വരെ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മാര്‍ഗനിര്‍ദേശം ലംഘിച്ച് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ ആയിരക്കണക്കിന് ഭക്തര്‍ എത്തിയ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവു തീണ്ടല്‍ ഉള്‍പ്പെടെയുളള പ്രധാന ചടങ്ങുകള്‍. ഇതില്‍ നിയന്ത്രണം ലംഘിച്ച് ഭക്തര്‍ ഒത്തുകൂടാനുളള സാധ്യത മുന്നില്‍ കണ്ടാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് 1500ഓളം പേരാണ് ഒഴുകിയെത്തിയത്. ഇതുസംബന്ധിച്ച് കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭക്തര്‍ ഒത്തുകൂടിയതിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് വരും ദിവസങ്ങളില്‍ കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 27നാണ് കാവുതീണ്ടല്‍. 29നാണ് ഭരണി മഹോത്സവം നടക്കുന്നത്. ഈ ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കിനുളള സാധ്യത മുന്നില്‍ കണ്ടാണ് 144 പ്രഖ്യാപിച്ചത്.

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭരണി മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞു നില്‍ക്കണമെന്നും മുഖ്യമന്ത്രിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമടക്കമുള്ളവര്‍ പലവട്ടം അഭ്യര്‍ത്ഥിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ