കേരളം

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോ?ഇതാ നമ്പര്‍;നേരിട്ട് വിവരമറിയിക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:കോവിഡ് 19 രോഗലക്ഷണങ്ങളോടെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിബന്ധനകള്‍ പാലിക്കുന്നില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് തിരുവനന്തപുരം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍വിവരമറിയിക്കാം. 1077 എന്ന നമ്പരിലാണ് വിളിച്ചറിയിക്കേണ്ടത്. നിരീക്ഷണത്തിലുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയെടുത്ത് വാട്‌സാപ്പില്‍ അയയ്ക്കാവുന്നതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് പുതുതായി 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോട് ആറ് പേര്‍ക്കും എറണാകുളം, കണ്ണൂര്‍ എന്നി ജില്ലകളിലുളള 3 പേര്‍ക്ക് വീതവുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ കോവിഡ് രോഗബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 49ആയി. രോഗം ഭേദമായ മൂന്നുപേരെയും കൂടി കൂട്ടിയാല്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 52 ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍