കേരളം

വിദേശത്ത് നിന്നെത്തിയിട്ടും അറിയിക്കാതെ കറങ്ങി നടന്നു; രണ്ട് പേർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ആലുവ: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആലുവയിലും പൊരുമ്പാവൂരിലും ഓരോ കേസ് വീതമാണ് രജിസ്റ്റർ ചെയ്തത്. 

വിദേശങ്ങളിൽ നിന്ന് മടങ്ങി വന്നിട്ട് ആരോ​ഗ്യ പ്രവർത്തകരെ അറിയിക്കാതെ മാർ​ഗ നിർദേശങ്ങൾ അവ​ഗണിച്ച് നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു ഇരുവരും. 

നേരത്തെ വയനാട്ടില്‍ കോവിഡ് സംശയത്തെത്തുടര്‍ന്ന് ക്വാറന്റീനില്‍ ആക്കിയ രണ്ട് യുവാക്കളെ നിയന്ത്രണം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച വയനാട്ട് മുട്ടില്‍ സ്വദേശികളായ യുവാക്കളെയാണ്, നിര്‍ദേശം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. 

വിദേശത്തു നിന്നെത്തിയ ഇവരോട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ 14 ദിവസത്തെ നിരീക്ഷണ കാലയളവ് ലംഘിച്ച് ഇവര്‍ വീടിന് പുറത്തിറങ്ങി നടന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ലെന്നും ഇതേത്തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

അറസ്റ്റ് ചെയ്ത ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വിദേശത്തു നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ