കേരളം

മാര്‍ച്ച് 31 വരെ കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയും അടച്ചിടാനുളള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു. ഈ മാസം 31 വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കാനാണ് കൊച്ചി മെട്രോ തീരുമാനിച്ചത്. 

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 28 വരെ സര്‍വീസുകളുടെ എണ്ണം കുറച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം കണക്കിലെടുത്ത് മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി