കേരളം

ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍ അന്തരിച്ചു; വിടവാങ്ങിയത് ജനകീയ ചിത്രകാരന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രശസ്ത ചിത്രകാരന്‍ കെ പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചലചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന ചിന്ത രവിയുടെ സഹോദരനാണ്. കോഴിക്കോട് സ്വദേശിയാണ്. 

തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, ബറോഡ എംഎസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനശേഷം ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്‌സ് ആന്‍ഡ് സ്‌കള്‍പ്‌റ്റേഴ്‌സ് അസോസിയേഷന്റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ നടത്തി. ബറോഡയിലെ മഹാരാജാ സായാജിറാവു സര്‍വകലാശാലയിലെ ചിത്ര കലാവിഭാഗത്തില്‍ അദ്ധ്യാപകനായിരുന്നു. 

1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ ഫെലോഷിപ്പും 2000ല്‍ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ചിത്രകാരി കബിത മുഖോപാധ്യായയാണ് ഭാര്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി