കേരളം

കളമശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ വാങ്ങാന്‍ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കും: ഹൈബി ഈഡന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് വെന്റിലേറ്ററുകള്‍ അടക്കമുള്ള അടിയന്തര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങാന്‍ എം പി ഫണ്ടില്‍ നിന്നും 1 കോടി രൂപ അനുവദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍. ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചതായി ഹൈബി ഈഡന്‍ എംപി അറിയിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്നെ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് ജീവനക്കാരും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.  എന്നാല്‍ ഒരു അടിയന്തര സാഹചര്യം വന്നാല്‍ വെന്റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് എം പി ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. 

അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് യന്ത്ര സാമാഗ്രികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍,  എം പി മാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ ജില്ലയിലെ നടത്തിപ്പ് ചുമതലക്കാരന്‍ കൂടിയായ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം പി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം