കേരളം

കൊറോണ: സ്വകാര്യമേഖലയില്‍ തൊഴിലാളികളെ പിരിച്ചുവിടരുത്; ശമ്പളം കുറയ്ക്കരുത്‌; നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുസ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് തൊഴിലുടമകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. 

കൊറോണ പശ്ചാത്തലത്തില്‍ ജോലിക്കെത്താന്‍ സാധിക്കാതെ അവധിയെടുക്കുന്ന ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുത്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ ദിവസ വേതനക്കാര്‍ക്കും കരാര്‍ തെഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി