കേരളം

ആശ്വാസ വാര്‍ത്ത; എറണാകുളത്ത് 67പേര്‍ക്ക് കോവിഡ് ഇല്ല, പരിശോധനാ ഫലം നെഗറ്റീവ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനം കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ നില്‍ക്കേ, ആശ്വാസ വാര്‍ത്ത. എറണാകുളം ജില്ലയില്‍ 67പേര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്ന ഇവരുടെ സ്രവപരിശോധന ഫലമാണ് പുറത്തുവന്നത്. നിലവില്‍ ജില്ലയില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന മറ്റു 16 പേരില്‍ ഏഴുപേര്‍ ബ്രിട്ടീഷ് സ്വദേശികളാണ്. 

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 94 ആയി.  ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജില്ലാ കളക്ടറാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ ഇന്നലെ മാത്രം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. കോഴിക്കോട് ജില്ലയില്‍ മാത്രം നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടപടികള്‍ കര്‍ശനമാക്കി. സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്നലെ കാസര്‍കോട് 19, എറണാകുളം 2, കണ്ണൂര്‍ 5, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ദുബായില്‍നിന്ന് വന്നവരാണ്. സംസ്ഥാനത്താകെ നിരീക്ഷണത്തില്‍ 64,320 പേരുണ്ട്. 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രിയിലും ആണ് നിരീക്ഷണത്തിലുള്ളത്.

122 പേരെയാണ് ഇന്നലെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4,291 സാംപിള്‍ പരിശോധയ്ക്ക് അയച്ചു. 2987 പേര്‍ക്ക് രോഗമില്ലെന്ന് വ്യക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി