കേരളം

എറണാകുളത്തും നിരോധനാജ്ഞ: അതീവ ജാഗ്രത, നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിൽ കളക്ടർ 144 പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനജ്ഞ. അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ഒരു വ്യക്തി പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയിലെമ്പാടും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ സെൻട്രലൈസ്ഡ് എസി പ്രവർത്തിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.  സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായാണ് നിരോധനാജ്ഞ.

ഇന്നലെ ജില്ലയിൽ രണ്ട് പേർക്ക് കൂടെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ ചികിത്സയിലാണ്.

കളക്ടറുടെ കുറിപ്പ്

കര്‍ശന നിര്‍ദേശങ്ങളുമായി ജില്ലാ ഭരണകൂടം.

ജില്ലയില്‍ 144 പ്രഖ്യാപിച്ചത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് നമ്മുടെ എല്ലാവരുടെയും സുരക്ഷയ്ക്കായാണ്, ദയവായി സഹകരിക്കുക. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ഒരു വ്യക്തി പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ജില്ലയില്‍ മൊത്തം ലോക്ക്ഡൗണ്‍ ഉറപ്പാക്കി വൈറസ് വ്യാപനം തടയാന്‍ കഠിനാധ്വാനം ചെയ്യുന്നവരോട് സഹകരിക്കുക. അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്, നിങ്ങള്‍ ഓരോരുത്തരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

ജില്ലാ കളക്ടര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍