കേരളം

കൊറോണ കാലത്ത് അമിത വില ഈടാക്കല്‍; നെടുങ്കണ്ടത്ത് പച്ചക്കറി കട പൊലീസ് അടപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പച്ചക്കറിയ്ക്ക് ഉയര്‍ന്ന വില ഈടാക്കിയ നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനം പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് അടപ്പിച്ചു.  നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ് എന്ന കടയാണ് അടപ്പിച്ചത്. സ്ഥാപനത്തില്‍ നിന്നും പച്ചക്കറിയ്ക്ക് ഉയര്‍ന്ന വില ഈടാക്കുന്നതായി നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരും പൊലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ഉള്ളി, സവോള, തക്കാളി, ഉരുള കിഴങ്ങ് തുടങ്ങി വിവിധ ഇനം പച്ചക്കറികള്‍ക്ക് സ്ഥാപന ഉടമ അമിത വിലയാണ് ഈടാക്കിയത്. 

15 മുതല്‍ 20 രൂപ അധികം ഈടാക്കിയാണ് വിവിധ ഇനം പച്ചക്കറികള്‍ സ്ഥാപനത്തില്‍ നിന്നും വിറ്റിരുന്നത്.  വില കൂടുതല്‍ ഈടാക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിട്ടും ഇത് ലംഘിച്ചാണ് ഉടമ വില വര്‍ദ്ധനവ് സ്വയം ഏര്‍പ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശിയായ സെന്തിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. 

നെടുങ്കണ്ടം എസ് ഐ കെ. ദിലീപ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് ഈട്ടിക്കല്‍, ഷാജി പുതിയാപറമ്പില്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്