കേരളം

നിയന്ത്രണം ലംഘിച്ച് ശവസംസ്‌കാര ചടങ്ങില്‍ 50 പേര്‍; പളളി വികാരി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ശവസംസ്‌കാര ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ച പള്ളി വികാരി അറസ്റ്റില്‍. അടൂര്‍ ഏനാത്താണ് സംഭവം. വികാരിക്ക് പുറമെ പള്ളി സെക്രട്ടറിയെയും ട്രസ്റ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

തുവയൂര്‍ സെന്റ് പീറ്റേഴ്‌സ് പളളി വികാരി റജി യോഹന്നാന്‍, ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മൃതദേഹം സംസ്‌കരിക്കുന്ന ചടങ്ങില്‍ പരിധിയില്‍ അധികം ആളുകള്‍ പങ്കെടുത്തതിനാലാണ് നടപടി. 50 പേരാണ് പങ്കെടുത്തത്.

പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച യുവാക്കള്‍ വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം. സഹോദരങ്ങളാണ് പിടിയിലായത്. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇരുവരെയും തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ