കേരളം

പാലിയേക്കരയില്‍ 31 വരെ ടോള്‍പിരിവ് നിരോധിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ മാര്‍ച്ച് 31 വരെ രാത്രി 12 വരെ ടോള്‍പിരിവ് പൂര്‍ണമായി നിരോധിച്ച് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പണം കൈമാറുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരോധനം.

നിരോധന ഉത്തരവ് പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. പാലിയേക്കരയില്‍ ടോള്‍ പിരിവിനായി തിരക്ക് ഏറുന്നവെന്ന പരാതിയില്‍മേല്‍ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. കേരളം ലോക്ക് ഡൗണ്‍ ആയ പശ്ചാത്തലത്തിലാണ് രോഗസംക്രമണ സാധ്യത ഒഴിവാക്കാന്‍ കലക്ടറുടെ ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്