കേരളം

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; മികച്ച രീതിയില്‍ വിനിയോഗിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ദുരിതം നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ കൊറോണ പ്രതിരോധ പാക്കേജിനെ കേരളം മികച്ച രീതിയില്‍ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കോവിഡിന്റെ രോഗവ്യാപനം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമേ ദുരിതം നേരിട്ട് അനുഭവിക്കുന്ന വനിതകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് നേരിട്ട് ധനസഹായം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പാക്കേജിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി രംഗത്തുവന്നത്. നേരത്തെ ധനമന്ത്രി തോമസ് ഐസകും കേന്ദ്രപാക്കേജിനെ സ്വാഗതം ചെയ്തിരുന്നു.

ഇന്ന് സംസ്ഥാനത്ത് പുതുതായി 19പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 126 ആയി.കണ്ണൂരില്‍ 9 പേര്‍ക്കും കാസര്‍കോട് ,മലപ്പുറം എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്ക് വീതവും തൃശൂര്‍ രണ്ട് പേര്‍ക്കും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തിമൂന്ന് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ 601 പേര്‍ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി