കേരളം

മരണ വീട്ടിലേക്കെന്ന് യാത്രക്കാരൻ ; സംശയം തോന്നി രഹസ്യനിരീക്ഷണം ; മദ്യവുമായി ബിവറേജസിൽ നിന്നും കയ്യോടെ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റോഡിലെ പരിശോധനയിലുള്ള പൊലീസുകാരെ കബളിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിലായി. മദ്യം വാങ്ങാൻ ബൈക്കിൽ ഇറങ്ങിയ ആൾ പൊലീസിനെ കണ്ടതോടെ മരണവീട്ടിലേയ്ക്കാണെന്നു കള്ളം പറഞ്ഞു. സംശയം തോന്നിയ പൊലീസ് ആളറിയാതെ പിന്തുടർന്നു.

തൈക്കാട് ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങി വരുമ്പോൾ കയ്യോടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിച്ചതിന് പറപ്പൂർ സ്വദേശിയായ 59 കാരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം