കേരളം

വായിക്കാം, കൊറോണക്കാലത്ത്; പുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം, ഓഫറുമായി നാഷണല്‍ ബുക്ക് ട്രസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 വ്യാപനം തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ജങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍  വായനയെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി സൗജന്യ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്‍ ബി ടി.

നൂറില്‍ കൂടുതല്‍ പുസ്തകങ്ങള്‍ എന്‍ ബി ടിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഉള്‍പ്പെടെ പതിനെട്ട് ഭാഷയിലെ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫിക്ഷന്‍, ബയോഗ്രഫി, പോപ്പുലര്‍ സയന്‍സ്, ടീച്ചേഴ്‌സ് ഹാന്റ്ബുക്ക്, ബാലസാഹിത്യം തുടങ്ങിയ ശാഖകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ലഭ്യമാണ്. 

കുടുംബത്തിലെ എല്ലാവര്‍ക്കും വായിക്കാന്‍ പറ്റിയ പുസ്തകങ്ങള്‍ ഉണ്ടെന്ന് എന്‍ ബി ടി അധികൃതര്‍ വ്യക്തമാക്കി. മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ്് പ്രവര്‍ത്തിക്കുന്നത്. വായനയ്ക്ക് മാത്രമാണ് പിഡിഎഫ് ഫയലുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി