കേരളം

ഐസൊലേഷനിലുള്ള ബന്ധുവിനെ വീട്ടിലേക്ക് കടത്തിക്കൊണ്ടുപോയി; കണ്ണൂരില്‍ മുസ്ലീം ലീഗ് നേതാവ്‌ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലുള്ള ആളെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗ് കൗണ്‍സലറായ ഷഫീഖിനെയാണ് നോട്ടീസ് നല്കിയ ശേഷം ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ബംഗളൂരുവില്‍ നിന്നെത്തിയ ബന്ധുവിനെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഷഫീഖ് വീട്ടിലെത്തിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയെ പൊലീസ് തിരികെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ചു. 

ഇന്ന് കൊച്ചിയില്‍ അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം വച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

ആലുവ മുപ്പത്തടം സ്വദേശികളായ അമല്‍, ജിത്തു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാര്‍ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് വാഹനം അടക്കം യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു