കേരളം

ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേന്ന് സാധനങ്ങള്‍ വീട്ടില്‍ എത്തും; കണ്‍സ്യൂമര്‍ഫെഡും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സപ്ലൈകോയ്ക്കു പിന്നാലെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം കണ്‍സ്യൂമര്‍ഫെഡും ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക്. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി ആരംഭിക്കും.

അവശ്യ സാധനങ്ങള്‍ അടങ്ങിയ നാല്  തരം കിറ്റുകളാണ് ഓണ്‍ലൈന്‍ ആയി ലഭിക്കുക. ഓണ്‍ലൈനിലൂടെ ഓഡര്‍ ചെയ്യുന്നതിന്റെ പിറ്റേ ദിവസം ഡോര്‍ ഡെലിവറി നടത്തും. എറണാകുളത്തേയും തിരുവനന്തപുരത്തെയും അഞ്ച് സോണുകളായി തിരിച്ചാണ് ഡോര്‍ ഡെലിവറി നടത്തുക.

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന അതെ നിരക്കിലാണ് ഓണ്‍ ലൈനിലും സാധനങ്ങള്‍ ലഭിക്കുക. ഡെലിവറി ചാര്‍ജ് അനുബന്ധമായി ബില്ലില്‍ ഈടാക്കും. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും ആരംഭിക്കും. ത്രിവേണികളില്‍ ലഭ്യമാകുന്ന എല്ലാ ഇനങ്ങളും ലഭ്യമാക്കുന്നതിനും കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നു.  

സപ്ലൈകോ ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോയുമായി കരാറിലായി. പ്രാരംഭ നടപടി എന്ന നിലയില്‍ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ പരിധിയില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കും. തുടര്‍ന്ന് സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കും.

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ 40-50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ ലഭിക്കും. ഇപേയ്‌മെന്റാണ് നടത്തേണ്ടതെന്നും സി എംഡി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി