കേരളം

ക്വാറന്റൈനില്‍ നിന്ന് മുങ്ങിയ സബ് കലക്ടറെ സസ്‌പെന്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നിരീക്ഷണത്തിലിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉത്തര്‍പ്രദേശിലേക്ക് കടന്ന സബ് കലക്ടര്‍ അനുപം മിശ്രയെ സസ്‌പെന്റ് ചെയ്തു. സബ് കലക്ടര്‍ക്കെതിരെ നടപടിക്ക് കലക്ടര്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സബ് കലക്ടറുടെ നടപടി ചട്ടലംഘനമാണെന്നും ഇദ്ദേഹത്തിന് എതിരെ വകുപ്പുതല നടപടി വേണമെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.  

സംഭവത്തില്‍ സബ് കലക്ടര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. മധുവിധുവിനായി സിംഗപ്പൂരിലും മലേഷ്യയിലും പോയ ശേഷം പതിനെട്ടാം തീയതിയാണ് അനുപം മിശ്ര കൊല്ലത്ത് മടങ്ങി എത്തിയത്. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ 19 ാം തീയതിയാണ് കലക്ടര്‍ നിര്‍ദേശിച്ചത്. വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ അറിയിച്ചതനുസരിച്ച് ഇന്നലെ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് സബ് കലക്ടര്‍ മുങ്ങിയതറിയുന്നത്.

ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സബ്കലക്ടര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

സബ്കല്കടറുടെ ഗണ്‍മാനും െ്രെഡവറും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അറിവോടെയാണ് അനുപം മിശ്ര മുങ്ങിയതെങ്കില്‍ വകുപ്പ് തല നടപടിയുണ്ടാകും. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു