കേരളം

ഭാര്യയെ മര്‍ദിച്ച സിപിഎം നേതാവ് അറസ്റ്റില്‍ ;  ലോക്ക്ഡൗൺ ലംഘിച്ചതിനും കേസ്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ച കുറ്റത്തിന് സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ നെല്ലിത്താവ് ഏലംകുളം വീട്ടില്‍ വേണുഗോപാലന്‍ (45) ആണ് അറസ്റ്റിലായത്. സിപിഎം നെല്ലിത്താവ് ബ്രാഞ്ച് സെക്രട്ടറിയാണ് വേണു​ഗോപാലൻ. 

ഭർത്താവ് അടിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു എന്നുചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേഡകം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.  

കൊറോണ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലംഘിച്ച് കഴിഞ്ഞദിവസം ബന്തടുക്ക പോസ്റ്റോഫീസിന് സമീപം സഞ്ചരിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)