കേരളം

'അവര്‍ക്കു വേണ്ടി പാത്രമോ കയ്യോ കൊട്ടാന്‍ പോലും ആരുമില്ലേ?; സത്യത്തില്‍ ഭാരതം ആരുടെ രാജ്യമാണ്?'; കെആര്‍ മീരയുടെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലിനായി കുടിയേറിവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങള്‍ എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് എഴുത്തുകാരി കെആര്‍ മീരയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. 

അവര്‍ പണിതുയര്‍ത്തിയ അംബരചുംബികള്‍ക്കു മുമ്പിലൂടെ, അവരുടെ വിയര്‍പ്പു വീണുരുകിയ ടാറിട്ട റോഡുകളിലൂടെ, ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെയും തലയിലേറ്റി അവര്‍ നടന്നു തുടങ്ങിയിരിക്കുന്നു. അവര്‍ക്കു ഭക്ഷണവും വെള്ളവും കൊടുക്കാന്‍, വേണ്ട, തിരിച്ചു പോകാന്‍ യാത്രാസൗകര്യമെങ്കിലും ഏര്‍പ്പെടുത്താന്‍, അവര്‍ പുറപ്പെട്ടിടത്തോ ചെന്നു ചേരേണ്ടിടത്തോ ഗവണ്‍മെന്റുകളില്ലേയെന്നും മീര കുറിപ്പില്‍ പറയുന്നു. 

കെആര്‍ മീരയുടെ കുറിപ്പ്‌
 

അവര്‍ പണിതുയര്‍ത്തിയ അംബരചുംബികള്‍ക്കു മുമ്പിലൂടെ,

അവരുടെ വിയര്‍പ്പു വീണുരുകിയ ടാറിട്ട റോഡുകളിലൂടെ,

ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെയും തലയിലേറ്റി അവര്‍ നടന്നു തുടങ്ങിയിരിക്കുന്നു.

അവര്‍ക്കു ഭക്ഷണവും വെള്ളവും കൊടുക്കാന്‍,

വേണ്ട, തിരിച്ചു പോകാന്‍ യാത്രാസൗകര്യമെങ്കിലും ഏര്‍പ്പെടുത്താന്‍,

അവര്‍ പുറപ്പെട്ടിടത്തോ ചെന്നു ചേരേണ്ടിടത്തോ ഗവണ്‍മെന്റുകളില്ലേ?

അവരെ സഹായിക്കാന്‍ സാധിക്കുന്ന ഒരാളും ഐ.എ.എസിലോ ഐ.പി.എസിലോ ഇല്ലേ?

വേണ്ട, അവര്‍ പണിതതും തൂത്തു തുടച്ചതുമായ ബാല്‍ക്കണികളില്‍ ഇറങ്ങി നിന്ന് അവര്‍ക്കു വേണ്ടി പാത്രമോ കയ്യോ കൊട്ടാന്‍ പോലും ആരുമില്ലേ?

സത്യത്തില്‍ ഭാരതം ആരുടെ രാജ്യമാണ്?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു