കേരളം

'ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്, ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു'; മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

ഹാമാരിയെ മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നടൻ മോഹൻലാൽ. മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ വശന്നുവലയുന്ന തെരുവുനായകളേയും കുരങ്ങന്മാരെയും കുറിച്ചുവരെ മുഖ്യമന്ത്രി ഓർത്തെടുക്കുന്നുണ്ട് എന്നാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്. കൂടാതെ നാടിനുവേണ്ടി പ്രവർത്തന സജ്ജരായിരിക്കുന്ന പൊലീസ് സേനയേയും ആരോ​ഗ്യ പ്രവർത്തകരേയും മറന്നു പോവരുതെന്നും മോഹൻലാൽ കുറിക്കുന്നുണ്ട്. അവർ മനുഷ്യരാണെന്നും അവർക്കും കുടുംബമുണ്ടെന്ന് ഓർക്കണമെന്നും കൂട്ടിച്ചേർത്തു. 

മോഹൻലാലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്‍താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ. ആരെയൊക്കെയാണ് മഹാമാരിയുടെ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്!

നമ്മൾ ഭാഗ്യവാന്മാരാണ്. മഹാരാജ്യത്തിന്റെ സർവ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്. പക്ഷേ, നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പൊലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു.

അരുത്. അവരും നമ്മെ പോലെ മനുഷ്യരാണ്..അവർക്കും ഒരു കുടുംബമുണ്ട്. അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ..ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു. വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിട്ട്.
 
നടന്‍ ജയറാമിന്റെ മകള്‍ മാളവിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഹല്‍ദി കോസ്റ്റ്യൂമിലാണ് മാളവിക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രങ്ങള്‍ കണ്ട പലരിലും ഈ സംശയമുദിച്ചു. മാളവികയെന്ന ചക്കി വിവാഹിതയാവുകയാണോ? എന്നാല്‍ ഒരു ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്നും മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹല്‍ദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. സുന്ദരിയായിരിക്കുന്നുവെന്നും സിന്‍ഡ്രല്ലയെപ്പോലെയുണ്ടെന്നുമെല്ലാം ആരാധകര്‍ പ്രശംസകള്‍ കൊണ്ടു മൂടുകയാണ് താരപുത്രിയെ.

വിദേശത്ത് പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന മാളവിക ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ