കേരളം

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ രണ്ടാം പരിശോധന ഫലം നെഗറ്റീവ്; മൂന്നാമത്തെ ഫലം തിങ്കളാഴ്ച

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകനു രണ്ടാമതു ടെസ്റ്റ് ചെയ്തപ്പോള്‍ ഫലം നെഗറ്റീവ്. ഞായറാഴ്ച വൈകിട്ട് ഫലം വന്നപ്പോഴാണു ചെറുതോണിയിലെ കോവിഡ് ബാധിതനും രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ക്കു രോഗം ഭേദമായതാണെന്ന് ഇടുക്കി ഡിഎംഒ പറഞ്ഞു.

4 ദിവസത്തെ ഇടവേളയിലാണു സാംപിളുകള്‍ ശേഖരിച്ചത്. മൂന്നാമത്തെ സാംപിള്‍ ഇന്നു വൈകിട്ട് ശേഖരിച്ചു. ഫലം തിങ്കളാഴ്ച വന്നേക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഉസ്മാന്‍ കേരളം ചുറ്റിയതായാണു രേഖകള്‍. സംസ്ഥാനത്തെ മുതിര്‍ന്ന രണ്ടു കോണ്‍ഗ്രസ് നേതാക്കളുമൊത്തു മന്ത്രിമാരെയും എംഎല്‍എമാരെയും വകുപ്പു സെക്രട്ടറിമാരെയും കാണാന്‍ പോയിരുന്നു. നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റലിലും എത്തി. 

ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ചെറുതോണിയിലാണു താമസിക്കുന്നത്. ഒരു ഡസനിലേറെ പോഷക സംഘടനകളുടെ നേതാവാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന ആളുമാണ്. കഴിഞ്ഞ മാസം 13ന് കാസര്‍കോട്ട് എത്തി ഏകാധ്യാപകരുടെ സംസ്ഥാന ജാഥയില്‍ പങ്കെടുത്തു. ജാഥ മറയൂര്‍ ചെറുവാട് ആദിവാസി കുടിയിലാണ് ആരംഭിച്ചത്.

ഏകാധ്യാപകരും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നു. നേതാക്കന്മാരുടെയും മറ്റും വീടുകളിലും സന്ദര്‍ശനം നടത്തി. നിലവില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ്. ഭാര്യയും മക്കളും മകന്റെ ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ വീട്ടിലാണ്. നേതാവുമായി  അടുത്തിടപഴകിയവരോട് വീട്ടുനിരീക്ഷണത്തിലാകാന്‍ നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്