കേരളം

ക്വാറന്റൈന്‍ നിയന്ത്രണം ലംഘിച്ച് മകളുടെ കല്യാണം നടത്തി; ലീഗ് വനിതാ നേതാവിനെതിരെ കേസ്, വിവാഹം നടത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിച്ചെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ക്വാറന്റൈന്‍ നിയന്ത്രണം ലംഘിച്ച് മകളുടെ കല്യാണം നടത്തിയതിന് മുസ്ലീംലീഗ് വനിതാ നേതാവിനെതിരെ കേസ്. അമേരിക്കയില്‍ നിന്നെത്തിയ മകന്‍ ക്വാറന്റൈനില്‍ കഴിയവെ, മകളുടെ കല്യാണം നടത്തി എന്ന പരാതിയില്‍ മുസ്ലീം ലീഗ് വനിതാ നേതാവ് നൂര്‍ബിനാ റഷീദിനെതിരെയാണ് കേസെടുത്തത്. കോഴിക്കോട് ചേവായൂര്‍ പൊലീസാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം പാലിച്ച് ലളിതമായാണ് കല്യാണം നടത്തിയതെന്നാണ് നൂര്‍ബിനാ റഷീദിന്റെ വിശദീകരണം. ഭര്‍ത്താവിനെതിരെ കേസെടുക്കാതെ, തനിക്കെതിരെ നടപടിയെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും നൂര്‍ബിനാ റഷീദ് ആരോപിക്കുന്നു. 

ഈ മാസം 21നായിരുന്നു മകളുടെ കല്യാണം. കല്യാണത്തില്‍ പങ്കെടുക്കാന്‍ 14നാണ് നൂര്‍ബിനാ റഷീദിന്റെ മകന്‍ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയത്. അമേരിക്കയില്‍ നിന്ന് എത്തിയത് കൊണ്ട് മകനോട് ക്വാറൈന്റനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ മകന്‍ ക്വാറന്റൈനില്‍ കഴിയവെ, നിയന്ത്രണം ലംഘിച്ച് മകളുടെ കല്യാണം നടത്തി എന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്റെ പരാതിയില്‍ പറയുന്നത്. കല്യാണത്തിന് 50 ലധികം പേര്‍ വന്നതായും പരാതിയില്‍ ഉന്നയിക്കുന്നു.

കല്യാണം നടത്തുന്ന ഘട്ടത്തില്‍ ലളിതമായി മാത്രമേ നടത്താവൂ എന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചിരുന്നത്. അതുകൊണ്ട് തന്നെ ലളിതമായിട്ടാണ് കല്യാണം നടത്തിയതെന്നാണ് നൂര്‍ബിനാ റഷീദിന്റെ വിശദീകരണം. ഭര്‍ത്താവിനെതിരെ കേസെടുക്കാതെ, തനിക്കെതിരെ നടപടിയെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും നൂര്‍ബിനാ റഷീദ് ആരോപിക്കുന്നു.നൂര്‍ബിനാ റഷീദിന്റെ മകനെതിരെയും കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല