കേരളം

മാധ്യമങ്ങളുടെ വാഹനങ്ങള്‍ അണുവിമുക്തമാക്കി അഗ്‌നിശമനസേന; കരുതലിന് കയ്യടി

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: കോവിഡ്  19 ന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ വാഹനങ്ങള്‍ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. പാലക്കാട് ജില്ലാ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രവര്‍ത്തനം. പത്ര-ദൃശ്യ മാധ്യമങ്ങളുടേതുള്‍പ്പടെ പതിനഞ്ചോളം വാഹനങ്ങളാണ് അണുവിമുക്തമാക്കിയത്. 

സോഡിയം ഹൈപ്പോക്ലോറൈറ്റ്  വെള്ളത്തില്‍ മിക്‌സ് ചെയ്ത് ആന്റി വൈറസ് സൊല്യൂഷന്‍ തയ്യാറാക്കുകയും ഇത് ഫസ്റ്റ് റെസ്‌പോണ്‍സ് ഫയര്‍ ടെന്‍ഡറില്‍ നിറച്ച് ഉയര്‍ന്ന മര്‍ദ്ദത്തില്‍ പമ്പ് ചെയ്താണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. 

ജില്ലാ അഗ്‌നിശമനസേന മേധാവി  അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ രാവിലെ അഗ്‌നിശമനസേന  വിഭാഗത്തിന്റെ ഗ്രൗണ്ടിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'