കേരളം

ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടിവച്ചു; ഏപ്രില്‍ ഒന്നു മുതല്‍ 28 വരെയുള്ള ടിക്കറ്റുകള്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് തടയുന്നതിനു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകള്‍ വീണ്ടും നീട്ടി. ഏപ്രില്‍ അഞ്ചു മുതല്‍ 14 വരെ നടത്താനിരുന്ന നറുക്കെടുപ്പുകള്‍ 19 മുതല്‍ 28 വരെയാണ് മാറ്റിവച്ചത്.

ഏപ്രില്‍ അഞ്ച് മുതല്‍ 14 വരെ നടത്താനിരുന്ന പൗര്‍ണമി (ആര്‍.എന്‍ 435), വിന്‍വിന്‍ (ഡബ്ലിയു 557), സ്ത്രീശക്തി (എസ്.എസ് 202), അക്ഷയ (എ.കെ 438), കാരുണ്യ പ്ലസ് (കെ.എന്‍ 309), നിര്‍മല്‍ (എന്‍.ആര്‍ 166), കാരുണ്യ (കെ.ആര്‍ 441), പൗര്‍ണമി (ആര്‍.എന്‍ 436), വിന്‍വിന്‍ (ഡബ്ലിയു 558), സ്ത്രീശക്തി (എസ്.എസ് 203) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ്  ഏപ്രില്‍ 19 മുതല്‍ 28 വരെ നടത്തും.  

സമ്മര്‍ ബമ്പര്‍ (ബി.ആര്‍ 72) ഭാഗ്യക്കുറിയും ഏപ്രില്‍ 28ന് നറുക്കെടുക്കും.  ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 28 വരെയുള്ള അക്ഷയ (എ.കെ 441), കാരുണ്യ പ്ലസ് (കെ.എന്‍ 312), നിര്‍മല്‍ (എന്‍.ആര്‍ 169), കാരുണ്യ (കെ.ആര്‍ 444), പൗര്‍ണമി (ആര്‍.എന്‍ 439), വിന്‍വിന്‍ (ഡബ്ലിയു 561), സ്ത്രീശക്തി (എസ്.എസ് 206), അക്ഷയ (എ.കെ 442), കാരുണ്യ പ്ലസ് (കെ.എന്‍ 313), നിര്‍മല്‍ (എന്‍.ആര്‍ 170), കാരുണ്യ (കെ.ആര്‍ 445), പൗര്‍ണമി (ആര്‍.എന്‍ 440), വിന്‍വിന്‍ (ഡബ്ലിയു 562), സ്ത്രീശക്തി (എസ്.എസ് 207) ഭാഗ്യക്കുറികള്‍ റദ്ദുചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍