കേരളം

കേരളത്തിലെ രണ്ടു ജില്ലകള്‍ ഗ്രീന്‍ സോണില്‍ ; കേന്ദ്ര പട്ടിക ഇങ്ങനെ ; നിയന്ത്രണം കടുക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം കണക്കിലെടുത്ത് റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളുടെ പട്ടിക പുറത്തുവിട്ടു. ഇതില്‍ കേരളത്തിലെ രണ്ടു ജില്ലകള്‍ റെഡ് സോണിലും രണ്ടു ജില്ലകള്‍ ഗ്രീന്‍ സോണിലും ഉള്‍പ്പെട്ടു. കോട്ടയവും കണ്ണൂരുമാണ് റെഡ് സോണ്‍ ( തീവ്രബാധിത മേഖല) പട്ടികയില്‍ ഉള്‍പ്പെട്ടത്.

എറണാകുളം, വയനാട് ജില്ലകളാണ് ഗ്രീന്‍ സോണ്‍ ( കോവിഡ് മുക്തം ) പട്ടികയില്‍ ഉള്‍പ്പെട്ടത്. രാജ്യത്താകെ  319 ജില്ലകളാണ് ഗ്രീന്‍ സോണിലുള്ളത്. സംസ്ഥാനത്തെ ശേഷിക്കുന്ന 10 ജില്ലകളും ഓറഞ്ച് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരളം പുറത്തിറക്കിയതില്‍ നിന്നും വിഭിന്നമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ പട്ടിക. കേരളം നേരത്തെ സംസ്ഥാനത്തെ ആറു ജില്ലകളെ റെഡ് സോണിലും ശേഷിക്കുന്നവയെ ഓറഞ്ച് എ, ബി സോണുകളിലുമാണ് ഉള്‍പ്പെടുത്തിയത്.

ഗ്രീന്‍ സോണുകളാക്കിയിരുന്ന ഇടുക്കിയും കോട്ടയവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ റെഡ് സോണിലേക്ക് മാറ്റുകയായിരുന്നു. ഗ്രീന്‍ സോണിലാക്കിയ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതാണ് പെട്ടെന്ന് രോഗവ്യാപനം കൂടാന്‍ ഇടയാക്കിയതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി