കേരളം

സംസ്ഥാനത്ത് പത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; എണ്ണം 80 ആയി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. തിരുവനന്തപുരത്ത്  എട്ടും കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ഓരോന്നുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടകുള്‍. ആകെ സംസ്ഥാനത്ത് ഇപ്പോള്‍ 80 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്

തിരുവനന്തപുരത്ത് കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്്, വെള്ളറട, ആമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവിടങ്ങളാണ്. കാസര്‍കോട് ഉദുമയും മലപ്പുറത്ത് മാറഞ്ചേരിയുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

ഇന്ന് സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് 19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 9 പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേര്‍ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്.രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി