കേരളം

അതിഥി തൊഴിലാളികളുമായുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന്‌, തിരുവനന്തപുരത്ത്‌ നിന്ന്‌ ഝാര്‍ഖണ്ഡിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായുള്ള കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിന്‍ ഇന്ന്‌ യാത്ര തിരിക്കും. ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്ക്‌ തിരുവനന്തപുരത്ത്‌ നിന്നാണ്‌ ട്രെയിന്‍ പുറപ്പെടുക. ശനിയാഴ്‌ച ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ട്രെയിന്‍ യാത്ര തിരിക്കും എന്നാണ്‌ സൂചന.

എറണാകുളം, കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന്‌ മാത്രമായിരിക്കും കേരളത്തില്‍ നിന്ന്‌ ഇതര സംസ്ഥാനങ്ങളിലേക്ക്‌ ട്രെയിന്‍ . വരും ദിവസങ്ങളില്‍ ഒഡീഷ, അസം, ഝാര്‍ഖണ്ഡ്‌ എന്നിവിടങ്ങളിലേക്ക്‌ കൂടുതല്‍ ട്രെയി‌നുകള്‍ ഉണ്ടാവുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഓരോ ട്രെയ്‌നിലുമായി 1200 തൊഴിലാളികളെ, ശാരീരിക അകലം പാലിച്ചുള്ള മുന്‍കരുതലുകളെടുത്ത്‌ നാട്ടിലേക്ക്‌ എത്തിക്കാനാണ്‌ ശ്രമം.

വെള്ളിയാഴ്‌ച വൈകീട്ടോടെ അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ആദ്യ ട്രെയി‌ന്‍ കേരളത്തില്‍ നിന്ന്‌ പുറപ്പെട്ടിരുന്നു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ട്രെയി‌ന്‍. 1200 ഓളം അതിഥി തൊഴിലാളികളാണ്‌ ഇതിലൂടെ മടങ്ങിയത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്