കേരളം

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല; ഗ്രീന്‍ സോണില്‍ കടകള്‍ ആഴ്ചയില്‍ ആറു ദിവസം, ഞായറാഴ്ച പൂര്‍ണ അടച്ചിടല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങള്‍ക്ക് ഇളവുണ്ട്. ഓഫീസുകളില്‍ പോകുന്ന ഭാര്യ, ഭര്‍ത്താക്കന്‍മാര്‍, സഹോദരീ സഹോദരന്‍മാര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കും. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേരെ അനുവദിക്കും. 

ഗ്രീന്‍ സോണില്‍ കടകള്‍ ആഴ്ചയില്‍ ആറു ദിവസം തുറക്കാം. ഞായറാഴ്ച ആരും പുറത്തിറങ്ങരുത്. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. തീയേറ്ററുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയും അടച്ചിടണം. ഒന്നിലധികം നിലകളില്ലാത്ത ടെക്‌സ്റ്റൈയില്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ