കേരളം

മലയാളികളായ വൈദികനും എട്ടുവയസ്സുകാരനും അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വൈദികനും എട്ടുവയസ്സുള്ള ബാലനുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ന് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

കൊട്ടാരക്കര സ്വദേശി ഫാദര്‍ എം ജോണ്‍ മരിച്ചത് ഫിലാഡല്‍ഫിയയിലാണ്. ന്യൂയോര്‍ക്കിലാണ് കോട്ടയം പാമ്പാടി സ്വദേശിയായ എട്ടു വയസ്സുകാരന്‍ അദ്വൈതിന്റെ മരണം.

കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍ (64) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഫിലാഡല്‍ഫിയയില്‍ വെച്ചായിരുന്നു അന്ത്യം.

അമേരിക്കയില്‍ കോവിഡ് രോഗം ഗുരുതരമായി പടരുകയാണ്. അമേരിക്കയില്‍ കോവിഡ് മരണം 67,444 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 1500 പേരാണ്. കോവിഡ് ബാധിതരുടെ എണ്ണം 11,60,774 ആയി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി