കേരളം

വാഹനങ്ങള്‍ പുറത്തിറക്കരുത്, ഞായറാഴ്ചകള്‍ ഇനി പൂര്‍ണ അവധി ; സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള കടകള്‍ക്ക് ഇന്ന് തുറക്കാമെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടിയതോടെ, സംസ്ഥാനത്ത് ഞായറാഴ്ചകള്‍ ഇനി പൂര്‍ണ അവധി ദിനമാക്കി. അന്ന് കടകളോ ഓഫീസുകളോ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പുതിയ നിയന്ത്രണങ്ങള്‍ സാങ്കേതികമായി നാളെ മുതലാണെങ്കിലും ഇന്നുതന്നെ ഇത് പറ്റാവുന്നിടത്തോളം നടപ്പാക്കണമെന്നും തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നെങ്കിലും ഇന്ന് പൂര്‍ണ്ണ തോതില്‍ നടപ്പാക്കില്ല. ഇന്ന് കടകള്‍ തുറന്നാല്‍ അത് ബലം പ്രയോഗിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ അടുത്ത ഞായറാഴ്ച മുതല്‍ നിയന്ത്രണം പൂര്‍ണതോതില്‍ നടപ്പാക്കുമെന്നും, കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള കടകള്‍ക്ക് ഇന്ന് തുറക്കാമെന്ന് ഡിജിപി പറഞ്ഞു. എന്നാല്‍ തിരക്ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക് കട അടച്ചിടാം. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാണ് തീരുമാനം. അതേസമയം, മറ്റ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ബാധകമായിരിക്കുമെന്നും ഡിജിപി പറഞ്ഞു.

നിലവില്‍ വിവിധ ജില്ലകളിലെ ആശുപത്രികളിലായി 96 പേരാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി. എട്ട് പേര്‍ക്കാണ് ഇന്നലെ രോഗം ഭേദമായത്. 21894 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21494 പേര്‍ വീടുകളിലും  410 പേര്‍ ആശുപത്രികളിലുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും