കേരളം

ഇന്ന് പാസ് വേണ്ട; കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ അമ്പത് മലയാളികളെ കേരളത്തിലേക്ക് കടത്തിവിട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ അമ്പത് മലയാളികളെ കേരളത്തിലേക്ക് കടത്തി വിട്ടു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഇ- പാസ് ഇല്ലാത്തതിനാലാണ് ഇവരെ തമിഴ്‌നാട് പൊലീസ് തടഞ്ഞുവച്ചത്. തിരുവനന്തപുരം ജില്ലാ കലക്ടര്‍ നഗര്‍കോവില്‍ കലക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇവരെ കടത്തിവിട്ടത്. 

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ചെക്ക്‌പോസ്റ്റിലെത്തിയ അമ്പത് പേരെ തമിഴ്‌നാട് പൊലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളുമായാണ് ഇവര്‍ എത്തിയത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഇ പാസ് ഇല്ലാതെ കടത്തിവിടില്ലെന്ന് തമിഴ്‌നാട് പൊലീസ് നിര്‍ബന്ധം പിടിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി