കേരളം

മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഒരു കിലോ പയര്‍വര്‍ഗം സൗജന്യം; വിതരണം ഈ മാസം മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് സൗജന്യമായി ഒരു കിലോ വീതം പയര്‍വര്‍ഗം പി.എം.ജി.കെ.എ.വൈ സ്‌കീമില്‍ മൂന്നു മാസത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇത് ഏപ്രില്‍ മാസ വിഹിതം മേയ് മാസ റേഷന്‍ വിഹിതത്തോടൊപ്പം കൈപ്പറ്റാമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണം ഉച്ചയ്ക്ക് 12 മണി മുതലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക തടസ്സം മൂലമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. മെയ് മാസത്തെ റേഷന്‍ വിതരണത്തിന് ബയോമെട്രിക് പഞ്ചിങ്ങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വിരല്‍ പതിപ്പിച്ചുള്ള പഞ്ചിങ്ങ് നിര്‍ബന്ധമാക്കിയത്. ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നതിന് മുമ്പ് കാര്‍ഡ് ഉടമ സൈനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

കാര്‍ഡ് ഉടമ നനഞ്ഞ കൈ ഉപയോഗിച്ച് ഇപോസ് മെഷീനില്‍ വിരല്‍ അമര്‍ത്തരുത്. കെഎസ്ഡിപിയുമായി സഹകരിച്ച് റേഷന്‍ കടകളില്‍ സാനിറ്റൈസര്‍ എത്തിക്കും. പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ഏഴു വരെ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി