കേരളം

വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഇനിയില്ല; ആശങ്ക പരിഹരിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തു പുറത്തിറക്കാവുന്ന വാഹനങ്ങളിലെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം നീക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു തടസമില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളത്.

കേന്ദ്ര നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ചു പരാമര്‍ശമില്ലാത്തതിനാല്‍ നിയന്ത്രണം ഉണ്ടാകില്ലെന്നു ഗതാഗതവകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും പൊലീസ് ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതു സംബന്ധിച്ച് പൊലീസിനു നിര്‍ദേശം നല്‍കിയതായി ഗതാഗത സെക്രട്ടറി പറഞ്ഞെങ്കിലും അറിഞ്ഞിട്ടില്ലെന്നായിരുന്നു പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്. ഈ ആശയക്കുഴപ്പമാണു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തീര്‍പ്പാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്