കേരളം

വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല:  രാത്രി ഏഴുവരെ മാത്രം യാത്ര,  വ്യക്തത വരുത്തി സർക്കാർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്ക്ഡൗണിന്റെ ഭാ​ഗമായി കേരളത്തിൽ വാഹനങ്ങൾക്ക്  ഏർപ്പെടുത്തിയിരുന്ന നമ്പർ അനുസരിച്ചുള്ള നിയന്ത്രണം അവസാനിപ്പിച്ചു. സംസ്ഥാനത്ത്  വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കാം.

കണ്ടെയ്ന്‍മെന്റ് സോണില്‍ അത്യാവശ്യവാഹനങ്ങള്‍ മാത്രം ഓടിക്കാനാണ് അനുമതിയുള്ളത്. എന്നാൽ അവശ്യസര്‍വീസിന് നിയന്ത്രണങ്ങള്‍ ബാധകമല്ല. മൂന്നാംഘട്ടത്തിൽ ഇത്ത്രരത്തിലുള്ള നിയന്ത്രണമില്ലെന്ന് സർക്കാർ അറിയിക്കുകയായിരുന്നു.

നമ്പർ അനുസരിച്ചുള്ള നിയന്ത്രണത്തിന്റെ കാര്യത്തിൽ പൊലീസിനിടയിൽ അവ്യക്തത നിലനിന്നിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ വ്യക്തത വരുത്തിയത്.  നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇന്നലെ പുറപ്പെടുവിച്ച മാർഗ നിർദ്ദേശത്തിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി