കേരളം

 22 ടെസ്റ്റുകള്‍ക്ക് ശേഷം ഫലം നെഗറ്റീവ്; പത്തനംതിട്ട ജില്ല കോവിഡ് മുക്തം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ല കോവിഡ് മുക്തമായി. ചികിത്സയിലുളള യുവാവ് കൂടി ആശുപത്രി വിട്ടതോടെയാണ് ജില്ല കോവിഡ് മുക്തമായത്. 42 ദിവസമായി ആശുപത്രിയില്‍ തുടര്‍ന്ന യുവാവാണ് ഇന്ന് രോഗമുക്തി നേടിയത്.

22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് കോവിഡ് ഫലം നെഗറ്റീവായത്. ലണ്ടനില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് മാര്‍ച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്.

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 62കാരിക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. ചെറുകുളഞ്ഞി സ്വദേശിയായ വീട്ടമ്മയുടെ ഇരുപതാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്