കേരളം

പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് കാമുകി പറഞ്ഞു, യുവാവും സംഘവും ആംബുലൻസുമായി എത്തി; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കാമുകിയെ നാടുകടത്താൻ ആംബുലൻസുമായി എത്തിയ യുവാവും സുഹൃത്തുക്കളും പിടിയിൽ. വടകരയിലേക്ക് ആംബുലൻസിൽ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശിവജിത്ത് (22),  സബീഷ് (48),  ഉണ്ണി അൽഫോൻസ് (29) എന്നിവരാണ് അറസ്റ്റിലായത്.

വടകരയിൽ നിന്നുള്ള രോഗിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞാണ് സംഘം ചെറിയ ആംബുലൻസിൽ വടകരയിലെത്തിയത്. പുലർച്ചെ വടകരയിലെത്തിയ ഇവർ ഒരു കനാലിനരികിൽ ആംബുലൻസ് കഴുകുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾ രോഗിയുടെ നമ്പറിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഇവർ ഒഴിഞ്ഞു. 

ആംബുലൻസ് കറങ്ങുന്നതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്തപ്പോഴും വ്യക്തമായ മറുപടി നൽകിയില്ല. ഇതുവഴിയെത്തിയ റവന്യു സംഘം വീണ്ടും പൊലീസിനെ വിളിച്ചറിയിച്ചപ്പോഴാണ് വിശദമായി ചോദ്യം ചെയ്തത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് എത്തിയതെന്ന് ശിവജിത്ത് പൊലീസിനോട് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ശിവജിത്തും പെൺകുട്ടിയും പരിചയപ്പെട്ടത്. ലോക്ഡൗൺ ലംഘിച്ചതിനും ആംബുലൻസ് ദുരുപയോഗം ചെയ്തതിനുമാണ് അറസ്റ്റ്. ആംബുലൻസിന്റെ പെർമിറ്റ് റദ്ദാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും