കേരളം

പ്രയാസം അനുഭവിക്കുന്ന നൂറു പ്രവാസികള്‍ക്ക് ടിക്കറ്റ് നല്‍കും; സഹായ ഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാട്ടിലെത്താന്‍ വിമാന ടിക്കറ്റിനായി പ്രയാസം അനുഭവിക്കുന്ന നൂറ് പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ജിസിസി യൂത്ത് കെയറാണ് ടിക്കറ്റ് നല്‍കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 

'വീടണയാന്‍ കാത്തിരിക്കുന്ന പ്രവാസലോകത്തെ സാധാരണക്കാരോടൊപ്പം യൂത്ത് കെയര്‍ ഉണ്ട്. നാട്ടിലേക്ക് തിരികെ വരാന്‍ എംബസ്സി ലിസ്റ്റിലുള്ള, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 100 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ ജിസിസി യൂത്ത് കെയര്‍ വിമാന ടിക്കറ്റ് നല്‍കും.' ഷാഫി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, നാട്ടിലേക്ക് തിരിക്കുന്ന  ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റിനുള്ള പണം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡിസിസികള്‍ സമാഹരിച്ച പണം വാങ്ങാന്‍ വിവിധ ജില്ലകളിലെ കലക്ടടര്‍മാര്‍ വിസമ്മതിച്ചിരുന്നു. ഒരുവിഭാഗത്തിന് മാത്രം പണം നല്‍കാനുള്ള സംവിധാനം സര്‍ക്കാരിലില്ലെന്നും ദുരിതാശ്വാസ നിധിയിലേക്കാണ് പണം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം